We would like to unite all the expatriates residents of 'Chelembra Panchayath' under an umbrella. "Each for all and all for each"
"Coming Soon www.chelembrakoottayma.com "

Sunday, March 13, 2011

മൊബൈല്‍ ഫോണു൦ ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങളു൦


കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക്സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍: പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനിഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു. മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.
പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍:
·         മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.
·         ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.
·         മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.
·         ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
·         മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്. കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുക.
·         ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.
·         പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.
·         അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.
·         സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.
·         ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.
·         സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.
·         വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
·         ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം. ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.
·         പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.
·         ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

Monday, March 7, 2011

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും !

മലയാളം ന്യൂസ്‌ ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ്‌ ലഭ്യമാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.im ഐ.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.
അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.
മലയാളം ന്യൂസ്‌ വായിക്കുന്നതിനായി, cibrons@bot.im എന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ്‌ അവിടെ നിന്നും വായിക്കാവുന്നതാണ്.
ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു. പൂര്‍ണമായ വാര്‍ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍ #news1എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന് കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ.

വോട്ടര്‍ പട്ടികയില്‍ എങ്ങിനെ പേര് ചേര്ക്കാം ?

ഏപ്രില്‍ 13ന് കേരള സംസ്ഥാന നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2011 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് രേഖപ്പെടുത്താം.
 തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമെ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. പേരുണ്ടോ എന്ന് കമീഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ പരിശോധിക്കാം. 0471 3912144 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരം കിട്ടും.
·         അപേക്ഷകര്‍ മറ്റ് രാജ്യത്തെ പൗരത്വമുള്ളവര്‍ ആയിരിക്കരുത്.
·         ഫോം നമ്പര്‍ 'ആറ്-എ'യിലാണ് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടത്.
·         തെരഞ്ഞെടുപ്പ് കമീഷന്റെ http://eci.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ  http://www.ceo.kerala.gov.in/pdf/overseas/3FORM6A.pdf എന്ന ലിങ്ക് അഡ്രസ് നല്‍കിയാല്‍ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള അപേക്ഷ ലഭിക്കും.
·         അഞ്ച് A4 പേജുകളുള്ള അപേക്ഷാ ഫോമിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗത്ത് പേര്, ജനന തീയതി, നാട്ടിലെ മേല്‍വിലാസം, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. രണ്ട്, മൂന്ന് ഭാഗങ്ങള്‍ ഓഫിസ് ഉപയോഗത്തിനുള്ളതാണ്.
·         അപേക്ഷാ ഫോമില്‍ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. ഇളം നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് ഉപയോഗിക്കേണ്ടത്. വെള്ള പശ്ചാത്തലമുള്ളതാണ് ഉചിതം.
·         പാസ്പോര്ട്ടില് ചേര്‍ത്ത താമസ സ്ഥലം ഉള്‍പ്പെട്ട താലൂക്ക് ഓഫിസിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കുകയോ, തപാലില്‍ അയക്കുകയോ ചെയ്യാം. വിലാസം ഈ പേജിലുണ്ട്.
·         നാട്ടിലുള്ളവര് ഒറിജിനല്‍ പാസ്‌പോര്‍ട്ട,് വിസ എന്നിവ സഹിതം തഹസില്‍ദാറെ നേരില്‍ക്കണ്ടാണ് അപേക്ഷ നല്‍കേണ്ടത്.