ഏപ്രില്‍ 13ന് കേരള സംസ്ഥാന നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2011 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് രേഖപ്പെടുത്താം.
തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമെ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. പേരുണ്ടോ എന്ന് കമീഷന്റെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ പരിശോധിക്കാം. 0471 3912144 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരം കിട്ടും.
· അപേക്ഷകര്‍ മറ്റ് രാജ്യത്തെ പൗരത്വമുള്ളവര്‍ ആയിരിക്കരുത്.
· ഫോം നമ്പര്‍ 'ആറ്-എ'യിലാണ് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടത്.
· തെരഞ്ഞെടുപ്പ് കമീഷന്റെ http://eci.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ http://www.ceo.kerala.gov.in/pdf/overseas/3FORM6A.pdf എന്ന ലിങ്ക് അഡ്രസ് നല്‍കിയാല്‍ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള അപേക്ഷ ലഭിക്കും.
· അഞ്ച് A4 പേജുകളുള്ള അപേക്ഷാ ഫോമിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗത്ത് പേര്, ജനന തീയതി, നാട്ടിലെ മേല്‍വിലാസം, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. രണ്ട്, മൂന്ന് ഭാഗങ്ങള്‍ ഓഫിസ് ഉപയോഗത്തിനുള്ളതാണ്.
· അപേക്ഷാ ഫോമില്‍ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. ഇളം നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് ഉപയോഗിക്കേണ്ടത്. വെള്ള പശ്ചാത്തലമുള്ളതാണ് ഉചിതം.
· പാസ്പോര്ട്ടില് ചേര്‍ത്ത താമസ സ്ഥലം ഉള്‍പ്പെട്ട താലൂക്ക് ഓഫിസിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കുകയോ, തപാലില്‍ അയക്കുകയോ ചെയ്യാം. വിലാസം ഈ പേജിലുണ്ട്.
· നാട്ടിലുള്ളവര് ഒറിജിനല്‍ പാസ്‌പോര്‍ട്ട,് വിസ എന്നിവ സഹിതം തഹസില്‍ദാറെ നേരില്‍ക്കണ്ടാണ് അപേക്ഷ നല്‍കേണ്ടത്.
No comments:
Post a Comment