We would like to unite all the expatriates residents of 'Chelembra Panchayath' under an umbrella. "Each for all and all for each"
"Coming Soon www.chelembrakoottayma.com "

Tuesday, April 12, 2011

ജുബൈല്‍ ചേലേമ്പ്ര സംഗമം

ജുബൈല്‍: ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സഘടിപ്പിച്ച ജുബൈല്‍ ചേലേമ്പ്ര സംഗമം കുക്സോ ഹോട്ടലില്‍ വെച്ച് നടന്നു. രായിന്‍ കുട്ടി നീറാട് ഉല്‍ഘാടനം ചെയ്തു. ഏതൊരു സമൂഹത്തിലും മാറ്റങ്ങൾ കൈവരുന്നത് വിദ്യഭ്യാസത്തിലൂടെയാണെന്നു അദ്ദേഹം ഉൽഭോധിപ്പിച്ചു. പ്രസിഡന്റ്‌ ഹുസൈന്‍ ചേലേമ്പ്ര ആധ്യക്ഷ്യം വഹിച്ചു. അബൂബക്കര്‍ ഹുദവി ഉല്‍ബോധന പ്രസംഗം നടത്തി. ധാർമികതയും മൂല്യബോധവും മുറുകെ പിടിച്ച് സഹജീവികളെ തൊട്ടറിഞ്ഞ് ജീവിതം കെട്ടിപ്പടുക്കാൻ തന്റെ പ്രംഗത്തിൽ ഹുദവി ഉൽബോധിപ്പിച്ചു
   സമീർ മുണ്ടേരിഅബ്ദുസ്സലാം സുല്ലമി,ജാഫര്‍ ചേളാരി,റഹീം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചേലേമ്പ്ര സ്വദേശിയും ഇന്ത്യന്‍ സ്കൂള്‍ അധ്യാപകനുമായ സുനില്‍ കുമാര്‍  തന്‍റെ അനുഭവങ്ങള്‍ പങ്കു വെച്ചു. കിഴക്കന്‍ പ്രവിശ്യയിലെ വിദൂര ദേശങ്ങളില്‍ നിന്ന് വരെ എത്തിച്ചേര്‍ന്ന ചേലേമ്പ്ര നിവാസികളെ കൊണ്ട് ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു. സമൂഹ്യ സേവകൻ മാജിദ് അൽ മുത്തൈരിക്ക് ചടങ്ങിൽ വെച്ച് കൂട്ടയ്മയുടെ ഉപഹാരം പ്രസിഡന്റ് ഹുസൈൻ ചേലേമ്പ്ര നൽകി.  നാട്ടില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ശഹിന, വൈസ് പ്രസിഡന്റ്‌ ദേവദാസൻ എന്നിവർ ടെലെഫോണിലൂടെ അഭിസംബോധന ചെയ്തത് പ്രവര്‍ത്തകർ ഹർഷാരവത്തോടെ സ്വീകരിച്ചു. 
ജനറല്‍ സെക്രെട്ടറി ആശിഖ് റഹ്‌മാൻ കൂട്ടായ്മയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു . ഇബ്രാഹിം വയലിലകത്തിന്റെ നേതൃത്വത്തിൽ നടന്ന സംഘടന ചര്‍ച്ചയില്‍ ജുബൈല്‍ ഏരിയയിലെ കാര്യക്ഷമമായ ഭാവി  പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാപുതുതായി ഉമ്മര്‍കുട്ടി പുല്ലിപ്പറമ്പ്‌ , അബ്ദുല്‍ റഹ്‌മാൻ പയ്യേരി ,മുജീബ് റഹ്‌മാൻ പെരുന്തോടിപ്പാടം,റൌഫ് ചാലിപ്പറമ്പ്,അഷ്‌റഫ്‌ പാറയില്‍ എന്നിവരെ ഏരിയ കോ-ഓര്‍ടിനേറ്റര്‍മാരായി തെരഞ്ഞെടുത്തു സി. സിദ്ദീക്ക്,  സല്‍മാ, സുബൈ, ബഷീ പോയിൽതൊടി ,ജംഷീര്‍, ബാവ പോയിൽതൊടി, ഷാജഹാൻ പുല്ലിപ്പറമ്പ്, അബ്ദുൽ സലാം എം കെ, സാദിക് അലി, അസീസ് കെ എം, മുസ്തഫ സി കെ, എന്നിവര്‍ നേതൃത്വം നല്‍കി.  മാഹിർ കുമ്മാളി ഖിറാ‌അത്ത് നടത്തിആസിഫ്‌ ചേലേമ്പ്ര സ്വാഗതവും റസല്‍ ചുണ്ടാക്കാട നന്ദിയും പറഞ്ഞു